Thu, 10 July 2025
ad

ADVERTISEMENT

Filter By Tag : Voters List

തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​മ്പ് ബിഹാറിലെ വോ​ട്ട​ര്‍​പ​ട്ടി​ക പ​രി​ഷ്‌​ക​ര​ണം എ​ന്തി​ന്?; ചോ​ദ്യ​ങ്ങ​ളു​മാ​യി സു​പ്രീം​കോ​ട​തി

ന്യൂഡൽഹി: ബി​ഹാ​റി​ലെ വോ​ട്ട​ര്‍​പ​ട്ടി​ക പ​രി​ഷ്‌​ക​ര​ണ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് ചോ​ദ്യ​ങ്ങ​ളു​മാ​യി സു​പ്രീം​കോ​ട​തി. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​മ്പ് ബി​ഹാ​റി​ലെ വോ​ട്ട​ര്‍​പ​ട്ടി​ക പ​രി​ഷ്‌​ക​ര​ണം എ​ന്തി​നെ​ന്ന് കോ​ട​തി ചോ​ദി​ച്ചു.

ജ​സ്റ്റി​സ് സു​ധാ​ന്‍​ഷു ധു​ലി​യ, ജോ​യ്മ​ല്യ ബാ​ഗ്ചി എ​ന്ന​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് വോ​ട്ട​ര്‍​പ​ട്ടി​ക പു​തു​ക്ക​ലി​നെ​തി​രെ എ​ത്തി​യ ഒ​രു​കൂ​ട്ടം ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ജ​ന​ങ്ങ​ളെ പൗ​ര​ത്വം തെ​ളി​യി​ക്കാ​ൻ നി​ർ​ബ​ന്ധി​ക്കു​ക​യാ​ണ്. പൗ​ര​ത്വം തീ​രു​മാ​നി​ക്കേ​ണ്ട​ത് ക​മ്മീ​ഷ​ൻ അ​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

എ​ന്നാ​ൽ ആ​ധാ​ർ പൗ​ര​ത്വ രേ​ഖ​യാ​യി ക​ണ​ക്കാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ കോ​ട​തി​യി​ൽ വാ​ദി​ച്ചു. വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കും മു​ന്‍​പ് പൂ​ര്‍​ണ​വി​വ​ര​ങ്ങ​ള്‍ സു​പ്രിം​കോ​ട​തി​യെ അ​റി​യി​ക്കാ​മെ​ന്നും ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

ബി​ഹാ​റി​ലെ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ക​ഴി​ഞ്ഞ 20 വ​ര്‍​ഷ​ത്തി​നി​ടെ വ​ലി​യ തോ​തി​ല്‍ ആ​ളു​ക​ളെ കൂ​ട്ടി​ച്ചേ​ര്‍​ക്കു​ക​യും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ത് വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ഇ​ര​ട്ടി​പ്പി​ന് കാ​ര​ണ​മാ​കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ക​ഴി​ഞ്ഞ​മാ​സം പ്ര​ത്യേ​ക വോ​ട്ട​ര്‍​പ​ട്ടി​ക പ​രി​ഷ്‌​ക​ര​ണ​ത്തി​ന് ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വി​ട്ട​ത്. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് മ​ഹു​വ മൊ​യ്ത്ര, കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​സി. വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ അ​ട​ക്ക​മു​ള്ള​വ​രാ​ണ് ഇതിനെതിരേ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Up